Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indira Gandhi

കു​ടും​ബാ​ധി​പ​ത്യം സം​ബ​ന്ധി​ച്ച ത​രൂ​രി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തോ​ട് സ​ഹ​താ​പം മാ​ത്ര​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: കു​ടും​ബാ​ധി​പ​ത്യം സം​ബ​ന്ധി​ച്ച ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​നം ത​ള്ളി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ രം​ഗ​ത്ത്. അ​ത്ത​രം പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​വ​രോ​ട് സ​ഹ​താ​പം മാ​ത്ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​നാ​ടി​നു​വേ​ണ്ടി ജീ​വ​ൻ സ​മ​ർ​പ്പി​ച്ച വ​രാ​ണ് ഇ​ന്ദി​രാ​ഗാ​ന്ധി​യും രാ​ജീ​വ് ഗാ​ന്ധി​യും. അ​വ​ര് കേ​വ​ലം കു​ടും​ബാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്ന​വ​രാ​ണെ​ന്ന് പ​റ​യു​ന്ന​വ​രോ​ട് സ​ഹ​ത​പി​ക്കാ​നേ ക​ഴി​യൂ.

കു​ടും​ബാ​ധി​പ​ത്യം എ​ന്ന് പ​റ​യു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും നീ​തീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത​ല്ല. എ​ന്തു​കൊ​ണ്ട് പ​റ​ഞ്ഞു എ​ന്നു​ള്ള​ത് ശ​ശി ത​രൂ​രി​നോ​ട് ചോ​ദി​ക്ക​ണം. അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്ക​ട്ടെ​യെ​ന്നും വേ​ണു​ഗോ​പാ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

Kerala

കൂടുതൽ കാലം പ്രധാനമന്ത്രി ഇന്ദിരയെ മറികടന്ന് മോദി രണ്ടാമത്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​നം അ​​​ല​​​ങ്ക​​​രി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ന​​​രേ​​​ന്ദ്ര മോ​​​ദി.
സ്വ​​​ത​​​ന്ത്ര ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ഥ​​​മ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു ഒ​​​ന്നാം​​​സ്ഥാ​​​നം അ​​​ല​​​ങ്ക​​​രി​​​ക്കു​​​ന്ന റെ​​​ക്കോ​​​ർ​​​ഡ് ബു​​​ക്കി​​​ൽ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യെ മ​​​റി​​​ക​​​ട​​​ന്നാ​​​ണു മോ​​​ദി ര​​​ണ്ടാ​​​മ​​​തെ​​​ത്തി​​​യ​​​ത്.

1964 മു​​​ത​​​ൽ 1977 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ന്ദി​​​ര 4077 ദി​​​വ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​നം വ​​​ഹി​​​ച്ച​​​പ്പോ​​​ൾ 2014 മേ​​​യ് 26ന് ​​​ആ​​​ദ്യ​​​മാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി അ​​​ധി​​​കാ​​​ര​​​മേ​​​റ്റ മോ​​​ദി ഇ​​​ന്ന​​​ലെ ആ ​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യി 4078 ദി​​​വ​​​സ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​രി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​ന​​​ത്തു​​​ള്ള നെ​​​ഹ് റു 1947 ഓ​​​ഗ​​​സ്റ്റ് 15 മു​​​ത​​​ൽ 1964 മേ​​​യ് 27 വ​​​രെ​​​യു​​​ള്ള 16 വ​​​ർ​​​ഷ​​​ങ്ങ​​​ളും 286 ദി​​​വ​​​സ​​​വു​​​മാ​​​ണ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​നം വ​​​ഹി​​​ച്ച​​​ത്.

1964 മു​​​ത​​​ൽ 1967 വ​​​രെ​​​യാ​​​ണ് ഇ​​​ന്ദി​​​ര​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ള്ള കാ​​​ലാ​​​വ​​​ധി​​​യെ​​​ങ്കി​​​ലും 1980 ജ​​​നു​​​വ​​​രി 14ന് ​​​വീ​​​ണ്ടും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഇ​​​ന്ദി​​​ര 1984 ഒ​​​ക്‌​​​ടോ​​​ബ​​​ർ 31ന് ​​​കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​തു​​​വ​​​രെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യിരു​​​ന്നു.
ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ജൂ​​​ണി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി മൂ​​​ന്നാ​​​മ​​​തും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മോ​​​ദി ഇ​​​തി​​​നോ​​​ട​​​കം പ​​​ല റെ​​​ക്കോ​​​ർ​​​ഡു​​​ക​​​ളും സ്വ​​​ന്തം പേ​​​രി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
സ്വാ​​​ത​​​ന്ത്ര്യം ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ജ​​​നി​​​ച്ച ഏ​​​ക പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, കോ​​​ണ്‍ഗ്ര​​​സ് ഇ​​​ത​​​ര പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ വ്യ​​​ക്തി, രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രി​​​ലും​​​വ​​​ച്ച് തു​​​ട​​​ർ​​​ച്ച​​​യാ​​​യി ആ​​​റു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ച്ച ക​​​ക്ഷി ​​​നേ​​​താ​​​വ് (ഗു​​​ജ​​​റാ​​​ത്ത്-2002, 2007, 2012, ലോ​​​ക്സ​​​ഭ-2014, 2019, 2024) എ​​​ന്നീ റെ​​​ക്കോ​​​ർ​​​ഡു​​​ക​​​ൾ നി​​​ല​​​വി​​​ൽ മോ​​​ദി​​​യു​​​ടെ പേ​​​രി​​​ലാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​വ​​​നാ​​​യി മോ​​​ദി ത​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ 24-ാം വ​​​ർ​​​ഷ​​​ത്തി​​​ലാ​​​ണ് നി​​​ല​​​വി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്.

Kerala

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും സ​​​മ​​​ർ​​​ഥ​​​മാ​​​യ കൈ​​​കാ​​​ര്യ​​​ത്തി​​​ലൂ​​​ടെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യെ​​​യും ഒ​​​രു വി​​​ജ​​​യ​​​മാ​​​ക്കി​​​യും രാ​​​ജ്യ​​​ത്തി​​​ന് നേ​​​ട്ട​​​മാ​​​ക്കി​​​യും മാ​​​റ്റാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു.


1975 ജൂ​​​ൺ 25ന് ​​​ജ​​​യ്പ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ൺ, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ‘നി​​​യ​​​മ വി​​​രു​​​ദ്ധ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​വു​​​മാ​​​യ’ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു. ഇ​​​ത് നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള ഒ​​​രു വി​​​പ്ല​​​വാ​​​ഹ്വാ​​​ന​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി അ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി​​​ത​​​ന്നെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 352-ാം വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച് രാ​​​ജ്യ​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ടു.
1975 ജൂ​​​ൺ 12ന് ​​ഇ​​​ന്ദി​​​രാ ഗാ​​​ന്ധി 1971ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റാ​​​യ്ബ​​​റേ​​​ലി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നും ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലേ​​​ക്ക് തെര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത് റ​​​ദ്ദ് ചെ​​​യ്തു​​​കൊ​​​ണ്ട് അ​​​ല​​​ഹ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി വ​​​ന്നു. 352 സീ​​​റ്റു​​​ക​​​ളു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സി​​​നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ച്ച ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലെ ഏ​​​റ്റ​​​വും ശ​​​ക്ത​​​യാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള ഈ ​​​വി​​​ധി വ​​​ള​​​രെ നി​​​സാ​​​ര കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ല​​​ണ്ട​​​നി​​​ലെ ടൈം​​​സ് പ​​​ത്രം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത് “it was like dismissing a prime minister for a traffic offence” എ​​​ന്നാ​​​ണ്.


ഇ​​​ന്ദി​​​രാ ഗാ​​​ന്ധി അ​​​പ്പീ​​​ലു​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു​​​വെ​​​ങ്കി​​​ലും കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീസ് വി.​​​ആ​​​ർ. കൃ​​​ഷ്ണ​​​യ്യ​​​രു​​​ടെ ബെ​​​ഞ്ച് സോ​​​പാ​​​ധി​​​ക സ്റ്റേ ​​​മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
ലോ​​​ക്‌​​​സ​​​ഭ​​​യി​​​ൽ ഹാ​​​ജ​​​രാ​​​കു​​​വാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചെ​​​ങ്കി​​​ലും വോ​​​ട്ടു ചെ​​​യ്യാ​​​ൻ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ 543 ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ലെ എം​​​പി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നി​​​ല്ല ഇ​​​ന്ദി​​​രാ ഗാ​​​ന്ധി, രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു . അ​​​തി​​​നാ​​​ൽ ഒ​​​രു പൂ​​​ർ​​​ണ സ്റ്റേ ​​​നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​രെ​​​ല്ലാം പ്ര​​​തീ​​​ക്ഷി​​​രു​​​ന്നു. “ have been more sinned against than sinning” എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കാ​​​നും പ​​​രാ​​​തി​​​പ്പെ​​​ടാ​​​നും ത​​​ന്നെ​​​യും രാ​​​ജ്യ​​​ത്തെ​​​യും ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും അ​​​സ്ഥി​​​ര​​​പ്പ​​​ടു​​​ത്താ​​​നും രാ​​​ജ്യ​​​ത്ത് ആ​​​സൂ​​​ത്രി​​​ത നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ക്കാ​​​നും ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കി.


അ​​​ച്ച​​​ട​​​ക്ക​​​വും നി​​​യ​​​മ​​​വാ​​​ഴ്ച​​​യും
തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​ന്നു
അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യെ ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​രാ​​​യ ആ​​​ളു​​​ക​​​ൾ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. സ്കൂ​​​ളു​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളും വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ക്ര​​​മ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി. ക​​​രി​​​ഞ്ച​​​ന്ത​​​യും പൂ​​​ഴ്ത്തി​​​വ​​​യ്പും കു​​​റ​​​ഞ്ഞു. അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ട്ടു. അ​​​ഴി​​​മ​​​തി വ​​​ള​​​രെ കു​​​റ​​​ഞ്ഞു. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്ത് സ​​​മാ​​​ധാ​​​നാ​​​വ​​​സ്ഥ തി​​​രി​​​കെ വ​​​ന്നു. ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​ത്വ ബോ​​​ധം തി​​​രി​​​കെ വ​​​ന്നു. 1977ലെ ​​​തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​മു​​​ൾ​​​പ്പെടെ ദ​​​ക്ഷി​​​ണേ​​​ന്ത്യ മു​​​ഴു​​​വ​​​ൻ, കാ​​​ഷ്മീ​​​ർ, വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട​​​ത്തെ​​​ല്ലാം കോ​​​ൺ​​​ഗ്ര​​​സി​​​ന് വ​​​ൻ വി​​​ജ​​​യം ല​​​ഭി​​​ച്ചു​​​വെ​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. എ​​​ങ്കി​​​ലും വ​​​ട​​​ക്കെ ഇ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സീ​​​റ്റു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ ഭ​​​ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ടു.


1977ൽ ​​​കോ​​​ൺ​​​ഗ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ജ​​​യപ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ണ​​​ിന്‍റെ ആ​​​ശീർ​​​വാ​​​ദ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ളു​​​ടെ പാ​​​ർ​​​ട്ടി​​​ക്ക് അ​​​വ​​​രു​​​ടെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നും ന​​​ട​​​പ്പാ​​​ക്കു​​​വാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. കോ​​​ൺ​​​സി​​​നെ​​​തി​​​രേ അ​​​വ​​​ർ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്ന ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​ല്ലാം അ​​​വ​​​രി​​​ൽ നി​​​ന്നു​​​ണ്ടാ​​​യി. കേ​​​വ​​​ലം ര​​​ണ്ടേ​​​കാ​​​ൽ വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം അ​​​വ​​​ർ ത​​​മ്മി​​​ൽ​​​ത്ത​​​ല്ലി താ​​​ഴെ വീ​​​ണു. 1980ൽ ​​​ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി 353 സീ​​​റ്റു​​​മാ​​​യി, 1972ലേ​​​തി​​​നേ​​​ക്കാ​​​ൾ ഒ​​​രു സീ​​​റ്റ് കൂ​​​ടു​​​ത​​​ലു​​​മാ​​​യി, അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി. ‘ഇ​​​ന്ദി​​​രാ​​​ത​​​രം​​​ഗം വീ​​​ണ്ടും ആ​​​ഞ്ഞ​​​ടി​​​ക്കു​​​ന്നു’ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ ദീ​​​പി​​​ക പ​​​ത്രം ആ ​​​വാ​​​ർ​​​ത്ത റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


എ​​​വി​​​ടെ​​​യാ​​​ണ് പി​​​ഴ​​​ച്ച​​​ത് ?
ഇ​​​ന്ത്യ ക​​​ണ്ട ഏ​​​റ്റ​​​വും ശ​​​ക്ത​​​യാ​​​യ രാ​​​ഷ്‌​​​ടീ​​​യ നേ​​​താ​​​വ് ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്ക് തെ​​​റ്റു പ​​​റ്റി​​​യ​​​ത് എ​​​വി​​​ടെ​​​യാ​​​ണ്. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്ത് അ​​​പ​​​ക്വ​​​മ​​​തി​​​ക​​​ളാ​​​യ കു​​​റെ ഉ​​​പ​​​ദേ​​​ശ​​​ക​​​രെ​​​യും സ​​​ഹാ​​​യി​​​ക​​​ളെ​​​യും ആ​​​ശ്ര​​​യി​​​ച്ച​​​താ​​​ണ് പ​​​രാ​​​ജ​​​യകാ​​​ര​​​ണ​​​മാ​​​യ​​​ത്.
അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ച്ച അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​ന്‍റെ​​​യും ക്ര​​​മ​​​വ​​​ൽ​​​ക്ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും ന​​​ല്ല അ​​​ന്ത​​​രീ​​​ക്ഷം രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​പ​​​യോ​​​ഗി​​​ച്ചു കൊ​​​ണ്ട് ( ചൈ​​​ന 1979 മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തു​​​പോ​​​ലെ) രാ​​​ജ്യ​​​ത്തെ വ​​​ലി​​​യ പു​​​രോ​​​ഗ​​​തി​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു.


പ​​​ത്ര​​​ങ്ങ​​​ളു​​​ടെ സെ​​​ൻ​​​സ​​​ർ​​​ഷി​​​പ് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. രാ​​​ജ്യ​​​ത്ത് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്തെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു. പ്ര​​​ഗ​​​ത്ഭ​​​രാ​​​യ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ട് രാ​​​ജ്യ​​​മെ​​​ങ്ങും സ​​​ദ്ഭ​​​ര​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു. ഓ​​​രോ സം​​​സ്ഥാ​​​ന​​​ത്തും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മേ​​​ൽ​​​നോ​​​ട്ടം ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണ​​​മാ​​​യി​​​രു​​​ന്നു. അ​​​ടി​​​യ​​​ന്തരാ​​​വ​​​സ്ഥ ആ​​​റു മാ​​​സ​​​ത്തി​​​ല​​​ധി​​​കം നീ​​​ട്ട​​​രു​​​താ​​​യി​​​രു​​​ന്നു.

Leader Page

തിരിഞ്ഞുനോട്ടത്തിലെ ഉൾക്കാഴ്ചകൾ
“ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഇ​​​രു​​​ണ്ട​​​തു​​​മാ​​​യ അ​​​ധ്യാ​​​യ​​​മാ​​​യി​​​രു​​​ന്നു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു രാ​​​ജ്യം മു​​​ഴു​​​വ​​​ൻ അ​​​രാ​​​ജ​​​ക​​​ത്വ​​​ത്തി​​​ലേ​​​ക്കു കൂ​​​പ്പു​​​കു​​​ത്തി. പ​​​ക്ഷേ അ​​​ത്ത​​​രം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ രാ​​​ഷ്‌​​​ട്രം വി​​​ജ​​​യി​​​ച്ചു. ന​​​മ്മു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ഓ​​​രോ ശ്ര​​​മ​​​ത്തെ​​​യും എ​​​ല്ലാ​​​വ​​​രും അ​​​പ​​​ല​​​പി​​​ക്ക​​​ണം.” രാ​​​ഷ്‌​​ട്ര​​​പ​​​തി ദ്രൗ​​​പ​​​തി മു​​​ർ​​​മു​​​വി​​​ന്‍റെ വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത്. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ അ​​​ന്പ​​​താം വാ​​​ർ​​​ഷി​​​ക​​​ത്തി​​​നു തു​​​ട​​​ക്കംകു​​​റി​​​ച്ചു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണ്‍ 27ന് ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ വി​​​ളി​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗം.

“പാ​​​ർ​​​ട്ടി​​​ക​​​ളെ ത​​​ക​​​ർ​​​ക്കു​​​ക, തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ പി​​​ൻ​​​വാ​​​തി​​​ൽ ക​​​ളി​​​ക​​​ളി​​​ലൂ​​​ടെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ഇ​​​ഡി, സി​​​ബി​​​ഐ, ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് തു​​​ട​​​ങ്ങി​​​യ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ക, മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ക, അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ചു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ പ​​​ല​​​വി​​​ധ​​​ത്തി​​​ൽ സ്വാ​​​ധീ​​​നി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യൊ​​​ക്കെ അ​​​പ്ര​​​ഖ്യാ​​​പി​​​ത അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യ​​​ല്ലേ?​” കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ ചോ​​​ദി​​​ച്ചു. രാ​​​ജ്യം ഭാ​​​വി​​​യി​​​ലേ​​​ക്കു നോ​​​ക്കേ​​​ണ്ട​​​തി​​​നു പ​​​ക​​​രം മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വീ​​​ഴ്ച​​​ക​​​ൾ മ​​​റ​​​യ്ക്കാ​​​ൻ ഭൂ​​​ത​​​കാ​​​ലം കു​​​ഴി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

വീ ​​​ദ് പീ​​​പ്പി​​​ൾ

ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ ക​​​റു​​​ത്ത അ​​​ധ്യാ​​​യ​​​മാ​​​യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ 50-ാം വാ​​​ർ​​​ഷി​​​ക​​​മാ​​​ണു നാ​​​ളെ. ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​സാ​​​ധു​​​വാ​​​ക്കി​​​യ അ​​​ല​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് 1975ൽ ​​​അ​​​ന്ന​​​ത്തെ രാ​​​ഷ്‌​​ട്ര​​​പ​​​തി ഫ​​​ക്രു​​​ദ്ദീ​​​ൻ അ​​​ലി അ​​​ഹ​​​മ്മ​​​ദ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 1975 ജൂ​​​ണ്‍ 25നും 26​​​നും ഇ​​​ട​​​യി​​​ലു​​​ള്ള രാ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​ട്ര​​​പ​​​തി​​​യു​​​ടെ നാ​​​ലു വ​​​രി പ്ര​​​ഖ്യാ​​​പ​​​നം. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​നു​​​ച്ഛേ​​​ദം 352ലെ ​​​ക്ലോ​​​സ് (1) പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​നി​​​യോ​​​ഗി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​ഭ്യ​​​ന്ത​​​ര അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ന്യാ​​​യം.

“പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ഓ​​​ർ​​​മ ഭ​​​യാ​​​ന​​​ക​​​മാം വി​​​ധം ചെ​​​റു​​​താ​​​യ​​​തി​​​നാ​​​ൽ, അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ വ്യ​​​ത്യ​​​സ്ത രീ​​​തി​​​ക​​​ളി​​​ൽ ക​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പു​​​നഃ​​​സ്ഥാ​​​പ​​​നം സാ​​​ധ്യ​​​മാ​​​ക്കി​​​യ ത്യാ​​​ഗ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി പോ​​​രാ​​​ടി​​​യ മ​​​നു​​​ഷ്യ​​​ർ​​​ക്കും ന​​​മ്മു​​​ടെ ന​​​ന്ദി പ​​​റ​​​യാം” എ​​​ന്നാ​​​ണ് പ്ര​​​ശ​​​സ്ത നി​​​യ​​​മ​​​ജ്ഞ​​​നാ​​​യ നാ​​​നി പാ​​​ൽ​​​ക്കി​​​വാ​​​ല "വീ ​​​ദ് പീ​​​പ്പി​​​ൾ' എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ൽ എ​​​ഴു​​​തി​​​യ​​​ത്. തി​​ന്മ​​യു​​​ടെ ശ​​​ക്തി​​​ക​​​ളു​​​ടെ മേ​​​ൽ മ​​​നോ​​​ഹ​​​ര വി​​​ജ​​​യം നേ​​​ടി​​​യ ലോ​​​ക് നാ​​​യ​​​ക് ജ​​​യ​​​പ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ണ്‍ ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ഗ​​​തി​​​യെ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യി മാ​​​റ്റി​​​മ​​​റി​​​ച്ചു​​​വെ​​​ന്നു പാ​​​ൽ​​​ക്കി​​​വാ​​​ല ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

സ​​​ഞ്ജ​​​യ്‌​​യു​​​ടെ കാ​​​ലം

ജ​​​യ​​​പ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ണ്‍, മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി, എ.​​​ബി. വാ​​​ജ്പേ​​​യി, എ​​​ൽ.​​​കെ. അ​​​ഡ്വാ​​​നി തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ളെ അ​​​റ​​​സ്റ്റു ചെ​​​യ്തു തു​​​റു​​​ങ്ക​​​ലി​​​ല​​​ട​​​ച്ച​​​തു മു​​​ത​​​ൽ പ​​​ത്ര സെ​​​ൻ​​​സ​​​ർ​​​ഷി​​​പ്പു വ​​​രെ​​​യു​​​ള്ള ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക രാ​​​ജ്യം മ​​​റ​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ, അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ മ​​​റ​​​വി​​​ലു​​​ള്ള സ​​​ഞ്ജ​​​യ് ഗാ​​​ന്ധി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​ന്ദി​​​ര​​​യേ​​​ക്കാ​​​ളേ​​​റെ ജ​​​നം ഓ​​​ർ​​​ക്കു​​​ക.

ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ നി​​​ർ​​​ണാ​​​യ​​​ക വ്യ​​​വ​​​സ്ഥ​​​ക​​​ൾ സ​​​സ്പെ​​​ൻ​​​ഡു ചെ​​​യ്ത് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ഇ​​​ന്ദി​​​രാ ​ഗാ​​​ന്ധി അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ൽ അ​​​നൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യാ​​​ണു ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ 11 വ​​​ർ​​​ഷ​​​ക്കാ​​​ല​​​മെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. തെ​​​റ്റു​​​ക​​​ൾ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നും ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​നും രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ക്കാ​​​നും രാ​​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ൽ ത​​​രംപോലെ ക​​​ളി​​​ക്കാ​​​ൻ ഭ​​​ര​​​ണ- പ്ര​​​തി​​​പ​​​ക്ഷ രാ​​​ഷ്‌​​ട്രീ​​​യ​​​ക്കാ​​​ർ പ​​​ഴു​​​തു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​റു​​​ണ്ട്. ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി വി​​​വാ​​​ദ ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി 146 പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രെ സ​​​സ്പെ​​​ൻ​​​ഡു ചെ​​​യ്ത​​​തു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​ണ്.

അ​​​ട്ടി​​​മ​​​റി​​​ക്കും ന്യാ​​​യം!

ജ​​​നാ​​​ധി​​​പ​​​ത്യ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യോ അ​​​തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്പോ​​​ഴും ഇ​​​വ ര​​​ണ്ടി​​​ന്‍റെ​​​യും വ​​​ക്താ​​​ക്ക​​​ളും സം​​​ര​​​ക്ഷ​​​ക​​​രു​​​മാ​​​യി ച​​​മ​​​യാ​​​ൻ ഇ​​​ന്ദി​​​രാ​ ഗാ​​​ന്ധി മു​​​ത​​​ൽ ന​​​രേ​​​ന്ദ്ര മോ​​​ദി വ​​​രെ​​​യു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രും രാ​​​ഷ്‌​​ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ളും ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണു വി​​​രോ​​​ധാ​​​ഭാ​​​സം. ജ​​​നാ​​​ധി​​​പ​​​ത്യം വ​​​ള​​​രെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തെ​​​ന്ന് 1978 ന​​​വം​​​ബ​​​റി​​​ൽ തേം​​​സ് ടെ​​​ലി​​​വി​​​ഷ​​​ന്‍റെ ജോ​​​നാ​​​ഥ​​​ൻ ഡിം​​​ബി​​​ൾ​​​ബി​​​യു​​​മാ​​​യു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ഇ​​​ന്ദി​​​ര അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

“ഇ​​​ന്ത്യ​​​യി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും പ്ര​​​യോ​​​ജ​​​ന​​​പ്രദമാ​​​യ ചി​​​ല പു​​​രോ​​​ഗ​​​മ​​​ന​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ താ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തു​​​മു​​​ത​​​ൽ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഉ​​​ണ്ടാ​​​കു​​​ന്ന ആ​​​ഴ​​​മേ​​​റി​​​യ​​​തും വ്യാ​​​പ​​​ക​​​വു​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ക്കു​​​റി​​​ച്ച് എ​​​ല്ലാ​​​വ​​​ർ​​​ക്കും ബോ​​​ധ്യ​​​മു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പു​​​ണ്ട്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത​​​യെ​​​ത്ത​​​ന്നെ നിഷ്ഫലമാക്കാ​​​ൻ അ​​​തു ശ്ര​​​മി​​​ച്ചു.” പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ ഗാ​​​ന്ധി രാ​​​ഷ്‌​​ട്ര​​​ത്തോ​​​ടാ​​​യി ന​​​ട​​​ത്തി​​​യ റേ​​​ഡി​​​യോ പ്ര​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​താ​​​ണി​​​ത്.

ഇ​​​ന്ദി​​​ര​​​യും മൊ​​​റാ​​​ർ​​​ജി​​​യും

യ​​​ഥാ​​​വി​​​ധി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​രു​​​ക​​​ളെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​ന്ദി​​​ര പ​​​റ​​​ഞ്ഞു. ചി​​​ല സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ, നി​​​യ​​​മ​​​പ​​​ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട നി​​​യ​​​മ​​​സ​​​ഭ​​​ക​​​ൾ പി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​തി​​​നാ​​​യി അം​​​ഗ​​​ങ്ങ​​​ളെ നി​​​ർ​​​ബ​​​ന്ധി​​​ച്ചു രാ​​​ജി​​​വ​​​യ്പി​​​ക്കാ​​​ൻ ബ​​​ല​​​പ്ര​​​യോ​​​ഗം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ന്ദി​​​ര കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു തോ​​​ന്നി​​​യ​​​തി​​​നാ​​​ലാ​​​ണ് മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി​​​യും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളും ജ​​​ന​​​ങ്ങ​​​ളെ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത​​​തെ​​​ന്ന് ഇ​​​ന്ദി​​​രാ ഗാ​​​ന്ധി ആ​​​രോ​​​പി​​​ച്ചു.

“​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വീ​​​ടും പാ​​​ർ​​​ല​​​മെ​​​ന്‍റും വ​​​ള​​​യാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്നും ഒ​​​രു കാ​​​ര്യ​​​വും ന​​​ട​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ശ്ര​​​ദ്ധി​​​ക്കു​​​മെ​​​ന്നും ഒ​​​ര​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ മൊ​​​റാ​​​ർ​​​ജി പ​​​റ​​​ഞ്ഞ​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.”​ മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി​​​യു​​​ടെ അ​​​റ​​​സ്റ്റി​​​നെ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ദി​​​ര പ​​​റ​​​ഞ്ഞ വാ​​​ദ​​​മാ​​​ണി​​​ത്. വേ​​​റെ വാ​​​ക്കു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ൾ ഇ​​​തൊ​​​ക്കെ ഇ​​​പ്പോ​​​ഴും കേ​​​ൾ​​​ക്കു​​​ന്നു​​​ണ്ട്. 1975 ജൂ​​​ണ്‍ 26ന് ​​​അ​​​റ​​​സ്റ്റ് ചെ​​​യ്ത മൊ​​​റാ​​​ർ​​​ജി​​​യെ ഏ​​​കാ​​​ന്ത​​​ത​​​ട​​​വി​​​ൽ പാ​​​ർ​​​പ്പി​​​ച്ചു. 1977 ജ​​​നു​​​വ​​​രി 18നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​ട്ട​​​യ​​​ച്ച​​​ത്.

ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ

ജ​​​നാ​​​ധി​​​പ​​​ത്യം സം​​​ര​​​ക്ഷി​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന ഇ​​​ന്ദി​​​ര അ​​​റ​​​സ്റ്റ് ചെ​​​യ്ത മൊ​​​റാ​​​ർ​​​ജി ദേ​​​ശാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ കോ​​​ണ്‍ഗ്ര​​​സ് ഇ​​​ത​​​ര പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​തു നി​​​യോ​​​ഗ​​​മാ​​​കും. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു ജ​​​യി​​​ലി​​​ല​​​ട​​​ച്ച വാ​​​ജ്പേ​​​യി​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി. അ​​​ഡ്വാ​​​നി ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി. ഇ​​​പ്പോ​​​ൾ ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടേ​​​ത് ഇ​​​ന്ദി​​​ര​​​യെ ക​​​ട​​​ത്തി​​​വെ​​​ട്ടു​​​ന്ന തോ​​​രോ​​​ട്ട​​​മാ​​​ണ്. കോ​​​ണ്‍ഗ്ര​​​സി​​​നെ ത​​​ക​​​ർ​​​ത്താ​​​ണു തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ത​​​വ​​​ണ​​​യും മോ​​​ദി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. കോ​​​ണ്‍ഗ്ര​​​സ് മു​​​ക്ത ഭാ​​​ര​​​തം എ​​​ന്ന തീ​​​ർ​​​ത്തും ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ മു​​​ദ്രാ​​​വാ​​​ക്യം പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​യാ​​​നും ബി​​​ജെ​​​പി മ​​​ടി​​​ച്ചി​​​ല്ല. അ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ്, ഇ​​​ന്ന് ബി​​​ജെ​​​പി. കാ​​​ല​​​ച​​​ക്രം കീ​​​ഴ്മേ​​​ൽ മ​​​റി​​​യു​​​ന്പോ​​​ൾ കാ​​​ലം സാ​​​ക്ഷി.

അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു പ​​​തി​​​പ​​​ക്ഷ​​​ത്തെ​​​യും പ​​​ത്ര​​​ങ്ങ​​​ളെ​​​യും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യ കോ​​​ണ്‍ഗ്ര​​​സി​​​ന് ഇ​​​പ്പോ​​​ൾ തി​​​രി​​​ച്ച​​​ടി​​​ക​​​ളും ക്ഷീ​​​ണ​​​വും തു​​​ട​​​ർ​​​ക്ക​​​ഥ​​യാ​​കു​​​ന്ന​​​തും ച​​​രി​​​ത്ര​​​ത്തി​​​ന്‍റെ ആ​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​കും. കോ​​​ണ്‍ഗ്ര​​​സി​​​നോ​​​ടും അ​​​വ​​​രു​​​ടെ നേ​​​താ​​​ക്ക​​​ളോ​​​ടും മോ​​​ദി ക​​​രു​​​ണ കാ​​​ട്ടു​​​ന്നു​​​മി​​​ല്ല. ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ സൈ​​​നി​​​ക​​​മെ​​​ങ്കി​​​ൽ മോ​​​ദി​​​യു​​​ടെ രാ​​​ഷ്‌​​ട്രീ​​​യ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളേ​​​റ്റു പി​​​ട​​​യു​​​ന്ന​​​ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രും അ​​​ട​​​ക്കം പ്ര​​​മു​​​ഖ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളെ അ​​​റ​​​സ്റ്റു ചെ​​​യ്തു തു​​​റു​​​ങ്കി​​​ല​​​ട​​​യ്ക്കുന്നതിൽ മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നു ദാ​​​ക്ഷി​​​ണ്യ​​​മേ​​​യി​​​ല്ല.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഹ​​​ത്യ​​​ക​​​ൾ

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഹ​​​ത്യാ ദി​​​നം (സം​​​വി​​​ധാ​​​ൻ ഹ​​​ത്യ ദി​​​വ​​​സ്) ആ​​​യാ​​​ണ് മോ​​​ദി സ​​​ർ​​​ക്കാ​​​രും ബി​​​ജെ​​​പി​​​യും അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി ഭ​​​ര​​​ണ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും കോ​​​ള​​​ജു​​​ക​​​ളി​​​ലും വ​​​രെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ ഇ​​​രു​​​ണ്ട കാ​​​ല​​​ത്തെ ഓ​​​ർ​​​മി​​​പ്പി​​​ക്കാ​​​നാ​​​യി ച​​​ട​​​ങ്ങു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ന്‍റെ അ​​​ധി​​​കാ​​​ര​​​ത്തി​​​നു​​​വേ​​​ണ്ടി 21 മാ​​​സ​​​ത്തേ​​​ക്കു രാ​​​ജ്യ​​​ത്തെ എ​​​ല്ലാ പൗ​​​രാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും മ​​​ര​​​വി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട്, അ​​​ഹ​​​ങ്കാ​​​രി​​​യും സ്വേ​​​ച്ഛാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​വു​​​മാ​​​യ കോ​​​ണ്‍ഗ്ര​​​സ് സ​​​ർ​​​ക്കാ​​​ർ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ആ​​​രോ​​​പി​​​ച്ച​​​ത്.

ഓ​​​രോ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നും വ​​​ള​​​രെ​​​യ​​​ധി​​​കം ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ ച​​​വി​​​ട്ടി​​​മെ​​​തി​​​ക്കു​​​ക​​​യും പൗ​​​ര​​ന്മാ​​​രു​​​ടെ അ​​​ടി​​​സ്ഥാ​​​ന സ്വാ​​​ത​​​ന്ത്ര്യ​​​ങ്ങ​​​ളെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​നെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി പ​​​റ​​​ഞ്ഞ​​​ത്. “അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ പ​​​റ്റി​​​നി​​​ൽ​​​ക്കാ​​​ൻ വേ​​​ണ്ടി, അ​​​ന്ന​​​ത്തെ കോ​​​ണ്‍ഗ്ര​​​സ് സ​​​ർ​​​ക്കാ​​​ർ എ​​​ല്ലാ ജ​​​നാ​​​ധി​​​പ​​​ത്യ ത​​​ത്വ​​​ങ്ങ​​​ളെ​​​യും അ​​​വ​​​ഗ​​​ണി​​​ച്ചു. രാ​​​ജ്യ​​​ത്തെ ഒ​​​രു ജ​​​യി​​​ലാ​​​ക്കി. കോ​​​ണ്‍ഗ്ര​​​സി​​​നോ​​​ട് വി​​​യോ​​​ജി​​​ച്ച ഏ​​​തൊ​​​രു വ്യ​​​ക്തി​​​യെ​​​യും പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ക​​​യും ചെ​​​യ്തു” എ​​​ന്നും മോ​​​ദി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ഇ​​​തേ വാ​​​ദ​​​മാ​​​ണ് മോ​​​ദി​​​ക്കെ​​​തി​​​രേ ഇ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​യു​​​ന്ന​​​തെ​​​ന്ന​​​താ​​​ണു ര​​​സ​​​ക​​​രം.

ആ​​​ട്ടി​​​ൻ​​​തോ​​​ലി​​​ൽ ചെ​​​ന്നാ​​​യ

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ അ​​​പ്ര​​​സ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ലെ ധാ​​​ർ​​​മി​​​ക​​​ത​​​യി​​​ല്ലാ​​​യ്മ​​​യും പ​​​ത്ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ വ​​​ന്ധ്യം​​​ക​​​ര​​​ണ​​​വു​​​മൊ​​​ക്കെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ മു​​​ത​​​ൽ ഇ​​​പ്പോ​​​ഴും പ​​​ല​​​ത​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണു ദു​​​ര​​​ന്തം. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​യും വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കി ത​​​ക​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​ത​​​ന്നെ ഇ​​​തി​​​ന്‍റെ​​​യെ​​​ല്ലാം സം​​​ര​​​ക്ഷ​​​ക​​​രാ​​​യി ച​​​മ​​​യു​​​ന്നു. ആ​​​ട്ടി​​​ൻ​​​തോ​​​ല​​​ണി​​​ഞ്ഞ രാ​​​ഷ്‌​​ട്രീ​​​യ ചെ​​​ന്നാ​​​യ്ക്ക​​​ൾ!

പ്ര​​​ത്യ​​​ക്ഷ​​​മാ​​​യോ പ​​​രോ​​​ക്ഷ​​​മാ​​​യോ ഉ​​​ള്ള അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ തി​​ന്മ​​​ക​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ പൊ​​​തു​​​സ​​​മൂ​​​ഹ​​​വും പൗ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളു​​​മെ​​​ല്ലാം ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. പ​​​ഴ​​​യ തെ​​​റ്റു​​​ക​​​ളി​​​ൽ​​നി​​​ന്നു പാ​​​ഠം പ​​​ഠി​​​ക്കണം. ന​​​വ​​​ഭാ​​​ര​​​ത സൃ​​​ഷ്ടി​​​ക്കാ​​​യി 140 കോ​​​ടി ജ​​​ന​​​ങ്ങളെ ഒ​​​ന്നി​​​പ്പി​​​ക്കാ​​​ൻ രാ​​​ജ്യം ഭ​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു ക​​​ഴി​​​യ​​​ണം. വാ​​​ച​​​ക ക​​​സ​​​ർ​​​ത്ത​​​ല്ല, ന​​​ല്ല പ്ര​​​വൃത്തി​​​ക​​​ളാ​​​ണു വേ​​​ണ്ട​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യാ​​​ണു ശ​​​ക്തി

വൈ​​​വി​​​ധ്യ​​​ങ്ങ​​​ളു​​​ടെ നാ​​​ട്ടി​​​ൽ മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​വും നി​​​യ​​​മ​​​പാ​​​ല​​​ന​​​വും പൗ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​​വു​​​മാ​​​ണു പ്ര​​​ധാ​​​നം. സ​​​മാ​​​ധാ​​​ന​​​വും സു​​​ര​​​ക്ഷ​​​യും കൈ​​​വ​​​രി​​​ക്കാ​​​ൻ വ​​​ർ​​​ഗീ​​​യ​​​ത​​​യെ പൂ​​​ർ​​​ണ​​​മാ​​​യി തി​​​ര​​​സ്ക​​​രി​​​ക്ക​​​ണം. രാ​​​ജ്യ പു​​​രോ​​​ഗ​​​തി​​​യും സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യും നേ​​​ടു​​​ന്ന​​​തോ​​​ടൊ​​​പ്പം തു​​​ല്യ​​​നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​തെ ഇ​​​ന്ത്യ ജ​​​യി​​​ക്കി​​​ല്ല. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലും ജ​​​നാ​​​ധി​​​പ​​​ത്യ മൂ​​​ല്യ​​​ങ്ങ​​​ളി​​​ലും വെ​​​ള്ളം ചേ​​​ർ​​​ക്കാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. നേ​​​രി​​​ട്ടോ, പ​​​രോ​​​ക്ഷ​​​മാ​​​യോ ഇ​​​നി​​​യൊ​​​രു അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്ക​​​ട്ടേ.
 
 

Leader Page

പാളിയതെങ്ങനെ?

1966 ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം നി​​​ര​​​വ​​​ധി വി​​​ജ​​​യ​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്കും കോ​​​ൺ​​​ഗ്ര​​​സി​​​നും സ​​​മ​​​ർ​​​ഥ​​​മാ​​​യ കൈ​​​കാ​​​ര്യ​​​ത്തി​​​ലൂ​​​ടെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യെ​​​യും ഒ​​​രു വി​​​ജ​​​യ​​​മാ​​​ക്കി​​​യും രാ​​​ജ്യ​​​ത്തി​​​ന് നേ​​​ട്ട​​​മാ​​​ക്കി​​​യും മാ​​​റ്റാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു.

1975 ജൂ​​​ൺ 25ന് ​​​ജ​​​യ്പ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ൺ, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ‘നി​​​യ​​​മ വി​​​രു​​​ദ്ധ​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ വി​​​രു​​​ദ്ധ​​​വു​​​മാ​​​യ’ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു. ഇ​​​ത് നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യു​​​ള്ള ഒ​​​രു വി​​​പ്ല​​​വാ​​​ഹ്വാ​​​ന​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി അ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി​​​ത​​​ന്നെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 352-ാം വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച് രാ​​​ജ്യ​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ടു.

1975 ജൂ​​​ൺ 12ന് ​​ഇ​​​ന്ദി​​​രാ ഗാ​​​ന്ധി 1971ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റാ​​​യ്ബ​​​റേ​​​ലി മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നും ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലേ​​​ക്ക് തെര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത് റ​​​ദ്ദ് ചെ​​​യ്തു​​​കൊ​​​ണ്ട് അ​​​ല​​​ഹ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി വ​​​ന്നു. 352 സീ​​​റ്റു​​​ക​​​ളു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സി​​​നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​ച്ച ഇ​​​ന്ത്യ​​​ൻ ഉ​​​പ​​​ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലെ ഏ​​​റ്റ​​​വും ശ​​​ക്ത​​​യാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള ഈ ​​​വി​​​ധി വ​​​ള​​​രെ നി​​​സാ​​​ര കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ല​​​ണ്ട​​​നി​​​ലെ ടൈം​​​സ് പ​​​ത്രം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത് “it was like dismissing a prime minister for a traffic offence” എ​​​ന്നാ​​​ണ്.

ഇ​​​ന്ദി​​​രാ ഗാ​​​ന്ധി അ​​​പ്പീ​​​ലു​​​മാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു​​​വെ​​​ങ്കി​​​ലും കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീസ് വി.​​​ആ​​​ർ. കൃ​​​ഷ്ണ​​​യ്യ​​​രു​​​ടെ ബെ​​​ഞ്ച് സോ​​​പാ​​​ധി​​​ക സ്റ്റേ ​​​മാ​​​ത്ര​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ലോ​​​ക്‌​​​സ​​​ഭ​​​യി​​​ൽ ഹാ​​​ജ​​​രാ​​​കു​​​വാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചെ​​​ങ്കി​​​ലും വോ​​​ട്ടു ചെ​​​യ്യാ​​​ൻ അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ 543 ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​തെ​​​ങ്കി​​​ലും ഒ​​​ന്നി​​​ലെ എം​​​പി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നി​​​ല്ല ഇ​​​ന്ദി​​​രാ ഗാ​​​ന്ധി, രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു .

അ​​​തി​​​നാ​​​ൽ ഒ​​​രു പൂ​​​ർ​​​ണ സ്റ്റേ ​​​നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​രെ​​​ല്ലാം പ്ര​​​തീ​​​ക്ഷി​​​രു​​​ന്നു. “ have been more sinned against than sinning” എ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കാ​​​നും പ​​​രാ​​​തി​​​പ്പെ​​​ടാ​​​നും ത​​​ന്നെ​​​യും രാ​​​ജ്യ​​​ത്തെ​​​യും ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും അ​​​സ്ഥി​​​ര​​​പ്പ​​​ടു​​​ത്താ​​​നും രാ​​​ജ്യ​​​ത്ത് ആ​​​സൂ​​​ത്രി​​​ത നീ​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ക്കാ​​​നും ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കി.

അ​​​ച്ച​​​ട​​​ക്ക​​​വും നി​​​യ​​​മ​​​വാ​​​ഴ്ച​​​യും തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​ന്നു

അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യെ ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ട​​​ത്ത​​​ര​​​ക്കാ​​​രാ​​​യ ആ​​​ളു​​​ക​​​ൾ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. സ്കൂ​​​ളു​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളും വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ക്ര​​​മ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി. ക​​​രി​​​ഞ്ച​​​ന്ത​​​യും പൂ​​​ഴ്ത്തി​​​വ​​​യ്പും കു​​​റ​​​ഞ്ഞു. അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ട്ടു. അ​​​ഴി​​​മ​​​തി വ​​​ള​​​രെ കു​​​റ​​​ഞ്ഞു. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്ത് സ​​​മാ​​​ധാ​​​നാ​​​വ​​​സ്ഥ തി​​​രി​​​കെ വ​​​ന്നു.

ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​ത്വ ബോ​​​ധം തി​​​രി​​​കെ വ​​​ന്നു. 1977ലെ ​​​തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​മു​​​ൾ​​​പ്പെടെ ദ​​​ക്ഷി​​​ണേ​​​ന്ത്യ മു​​​ഴു​​​വ​​​ൻ, കാ​​​ഷ്മീ​​​ർ, വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട​​​ത്തെ​​​ല്ലാം കോ​​​ൺ​​​ഗ്ര​​​സി​​​ന് വ​​​ൻ വി​​​ജ​​​യം ല​​​ഭി​​​ച്ചു​​​വെ​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. എ​​​ങ്കി​​​ലും വ​​​ട​​​ക്കെ ഇ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ സീ​​​റ്റു​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ ഭ​​​ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ടു.

1977ൽ ​​​കോ​​​ൺ​​​ഗ​​​സി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ജ​​​യപ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ണിന്‍റെ ആ​​​ശീർ​​​വാ​​​ദ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ളു​​​ടെ പാ​​​ർ​​​ട്ടി​​​ക്ക് അ​​​വ​​​രു​​​ടെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ഒ​​​ന്നും ന​​​ട​​​പ്പാ​​​ക്കു​​​വാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. കോ​​​ൺ​​​സി​​​നെ​​​തി​​​രേ അ​​​വ​​​ർ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്ന ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​ല്ലാം അ​​​വ​​​രി​​​ൽ നി​​​ന്നു​​​ണ്ടാ​​​യി.

കേ​​​വ​​​ലം ര​​​ണ്ടേ​​​കാ​​​ൽ വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷം അ​​​വ​​​ർ ത​​​മ്മി​​​ൽ​​​ത്ത​​​ല്ലി താ​​​ഴെ വീ​​​ണു. 1980ൽ ​​​ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി 353 സീ​​​റ്റു​​​മാ​​​യി, 1972ലേ​​​തി​​​നേ​​​ക്കാ​​​ൾ ഒ​​​രു സീ​​​റ്റ് കൂ​​​ടു​​​ത​​​ലു​​​മാ​​​യി, അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി. ‘ഇ​​​ന്ദി​​​രാ​​​ത​​​രം​​​ഗം വീ​​​ണ്ടും ആ​​​ഞ്ഞ​​​ടി​​​ക്കു​​​ന്നു’ എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടോ​​​ടെ ദീ​​​പി​​​ക പ​​​ത്രം ആ ​​​വാ​​​ർ​​​ത്ത റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

എ​​​വി​​​ടെ​​​യാ​​​ണ് പി​​​ഴ​​​ച്ച​​​ത് ?

ഇ​​​ന്ത്യ ക​​​ണ്ട ഏ​​​റ്റ​​​വും ശ​​​ക്ത​​​യാ​​​യ രാ​​​ഷ്‌​​​ടീ​​​യ നേ​​​താ​​​വ് ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ക്ക് തെ​​​റ്റു പ​​​റ്റി​​​യ​​​ത് എ​​​വി​​​ടെ​​​യാ​​​ണ്. അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്ത് അ​​​പ​​​ക്വ​​​മ​​​തി​​​ക​​​ളാ​​​യ കു​​​റെ ഉ​​​പ​​​ദേ​​​ശ​​​ക​​​രെ​​​യും സ​​​ഹാ​​​യി​​​ക​​​ളെ​​​യും ആ​​​ശ്ര​​​യി​​​ച്ച​​​താ​​​ണ് പ​​​രാ​​​ജ​​​യകാ​​​ര​​​ണ​​​മാ​​​യ​​​ത്.

അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ച്ച അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​ന്‍റെ​​​യും ക്ര​​​മ​​​വ​​​ൽ​​​ക്ക​​​ര​​​ണ​​​ത്തി​​​ന്‍റെ​​​യും ന​​​ല്ല അ​​​ന്ത​​​രീ​​​ക്ഷം രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​പ​​​യോ​​​ഗി​​​ച്ചു കൊ​​​ണ്ട് ( ചൈ​​​ന 1979 മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തു​​​പോ​​​ലെ) രാ​​​ജ്യ​​​ത്തെ വ​​​ലി​​​യ പു​​​രോ​​​ഗ​​​തി​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കാ​​​മാ​​​യി​​​രു​​​ന്നു.

പ​​​ത്ര​​​ങ്ങ​​​ളു​​​ടെ സെ​​​ൻ​​​സ​​​ർ​​​ഷി​​​പ് ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു. രാ​​​ജ്യ​​​ത്ത് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്തെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു. പ്ര​​​ഗ​​​ത്ഭ​​​രാ​​​യ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ട് രാ​​​ജ്യ​​​മെ​​​ങ്ങും സ​​​ദ്ഭ​​​ര​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു. ഓ​​​രോ സം​​​സ്ഥാ​​​ന​​​ത്തും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മേ​​​ൽ​​​നോ​​​ട്ടം ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​​ണ​​​മാ​​​യി​​​രു​​​ന്നു. അ​​​ടി​​​യ​​​ന്തരാ​​​വ​​​സ്ഥ ആ​​​റു മാ​​​സ​​​ത്തി​​​ല​​​ധി​​​കം നീ​​​ട്ട​​​രു​​​താ​​​യി​​​രു​​​ന്നു.

Editorial

അ​ടി​യ​ന്ത​രാ​വ​സ്ഥ; പ്ര​ഖ്യാ​പ​നം മാ​ത്ര​മ​ല്ല

1975 ജൂ​ൺ 26. രാ​വി​ലെ എ​ട്ടു​മ​ണി. ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ​യി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യ​ത്തോ​ടു പ​റ​ഞ്ഞു. “രാ​ഷ്‌​ട്ര​പ​തി അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്നു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട യാ​തൊ​രു കാ​ര്യ​വു​മി​ല്ല.” പ​ക്ഷേ, പി​ന്നീ​ടു​ള്ള 21 മാ​സം ആ​ശ​ങ്ക​യു​ടേ​തു മാ​ത്ര​മാ​യി​രു​ന്നി​ല്ല, ഏ​കാ​ധി​പ​ത്യ ഭീ​ക​ര​ത​യു​ടേ​തു കൂ​ടി​യാ​യി​രു​ന്നു.

നാം ​ഇ​ന്ത്യ​ക്കാ​രാ​യ പൗ​ര​ന്മാ​രെ സ​ഹാ​യി​ക്കാ​നാ​വാ​ത്ത​വി​ധം, ഭ​ര​ണ​ഘ​ട​ന​യെ ച​ങ്ങ​ല​യ്ക്കി​ട്ടു. ജൂ​ൺ 25ന് ​അ​ർ​ധ​രാ​ത്രി​യി​ലാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​ന​ത്തി​ൽ രാ​ഷ്‌​ട്ര​പ​തി ഫ​ക്രു​ദ്ദീ​ൻ അ​ലി അ​ഹ​മ്മ​ദ് ഒ​പ്പു​വ​ച്ച​ത്. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​സാ​ധ്യ​മാ​യി​രു​ന്ന അ​ക്കാ​ല​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ പ്ര​തി​രോ​ധി​ക്കാ​ൻ മു​ന്നി​ലാ​യി​രു​ന്ന ദീ​പി​ക ഏ​കാ​ധി​പ​ത്യ​ത്തി​ന്‍റെ പു​ത്ത​ൻ അ​വ​താ​ര​ങ്ങ​ളെ​യും, അ​തെ​ത്ര ഗോ​പ്യ​മാ​യി​രു​ന്നാ​ലും എ​തി​ർ​ക്കു​മെ​ന്ന ദൃ​ഢ​നി​ശ്ച​യം പു​തു​ക്കു​ന്നു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പാ​തി​രാ​ക്കൊ​ല​പാ​ത​കം ഇ​ങ്ങ​നെ: 1971ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​യ്ബ​റേ​ലി​യി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ഇ​ന്ദി​ര​യു​ടെ എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന രാ​ജ് നാ​രാ​യ​ണി​ന്‍റെ ഹ​ർ​ജി​യി​ൽ, അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ആ​റു വ​ർ​ഷ​ത്തേ​ക്ക് അ​വ​രെ ലോ​ക്‌​സ​ഭ​യി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും 1975 ജൂ​ൺ 12ന് ​അ​യോ​ഗ്യ​യാ​ക്കി.

ജൂ​ൺ 24ന് ​ജ​സ്റ്റീ​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സു​പ്രീം​കോ​ട​തി ബെ​ഞ്ച് ഇ​ട​ക്കാ​ല വി​ധി​യി​ൽ കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വ് ശ​രി​വ​യ്ക്കു​ക​യും ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തു​വ​രെ മാ​ത്രം പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, അ​ഴി​മ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ്ര​തി​പ​ക്ഷ സ​മ​ര​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ വ​ല​യു​ക​യാ​യി​രു​ന്നു.

ഗു​ജ​റാ​ത്തി​ലെ​യും ബി​ഹാ​റി​ലെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ​യു​ള്ള വി​ദ്യാ​ർ​ഥി സ​മ​ര​ങ്ങ​ൾ, തൊ​ഴി​ലാ​ളി നേ​താ​വ് ജോ​ർ​ജ് ഫെ​ർ​ണാ​ണ്ട​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​യി​ൽ​വേ പ​ണി​മു​ട​ക്ക് തു​ട​ങ്ങി​യ​വ ഇ​ന്ദി​ര​യെ വി​റ​ളി​പി​ടി​പ്പി​ച്ചു. ഇ​തി​നി​ടെ ജ​ന​സം​ഖ്യാ​നി​യ​ന്ത്ര​ണ​ത്തി​നും വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​മെ​തി​രേ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ണ്ടാ​യി.

ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണും മൊ​റാ​ർ​ജി ദേ​ശാ​യി​യു​മൊ​ക്കെ ചേ​ർ​ന്ന് ഡ​ൽ​ഹി​യി​ൽ റാ​ലി സം​ഘ​ടി​പ്പി​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സു​മൊ​ക്കെ സ​ർ​ക്കാ​രി​ന്‍റെ അ​ധാ​ർ​മി​ക ഉ​ത്ത​ര​വു​ക​ൾ അ​നു​സ​രി​ക്ക​രു​തെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. അ​തു ക​ലാ​പ​ത്തി​നും അ​ട്ടി​മ​റി​ക്കു​മു​ള്ള സൂ​ച​ന​യാ​യി ക​ണ​ക്കി​ലെ​ടു​ത്ത്, ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ​ക്കു മു​തി​രാ​തെ, പാ​ർ​ല​മെ​ന്‍റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി ഇ​ന്ദി​ര രാ​യ്ക്കു​രാ​മാ​നം അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 352-ാം വ​കു​പ്പി​ന്‍റെ ഒ​ന്നാം ഉ​പ​വ​കു​പ്പ് അ​നു​സ​രി​ച്ചാ​യി​രു​ന്നു അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പ​നം. മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യി​ലെ 14, 21, 22 വ​കു​പ്പു​ക​ൾ മ​ര​വി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര ക​ലാ​പാ​വ​സ്ഥ പു​റ​ത്തു​നി​ന്നു​ള്ള സു​ര​ക്ഷാ​ഭീ​ഷ​ണി​ക്കും കാ​ര​ണ​മാ​ണെ​ന്ന് ഇ​ന്ദി​ര തീ​രു​മാ​നി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ റ​ദ്ദാ​ക്കി, പോ​ലീ​സ് അ​ഴി​ഞ്ഞാ​ടി, ആ​ർ​എ​സ്എ​സ്, ക​മ്യൂ​ണി​സ്റ്റ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളൊ​ക്കെ ജ​യി​ലി​ലാ​യി.

ഇ​ന്ദി​ര​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൻ, ഒ​രു ജ​ന​പ്ര​തി​നി​ധി​പോ​ലും അ​ല്ലാ​തി​രു​ന്ന സ​ഞ്ജ​യ് ഗാ​ന്ധി ന​ട​ത്തി​യ തേ​ർ​വാ​ഴ്ച​യി​ൽ നി​ര്‍​ബ​ന്ധി​ത വ​ന്ധ്യ​ക​ര​ണ​വും ചേ​രി നി​ര്‍​മാ​ർ​ജ​ന​വും ക്രൂ​ര​ത​യു​ടെ പ​ര്യാ​യ​മാ​യി. അ​വി​വാ​ഹി​ത​രും വൃ​ദ്ധ​രും ഉ​ൾ​പ്പെ​ടെ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ നി​ര്‍​ബ​ന്ധി​ത വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധേ​യ​രാ​യി. ഡ​ൽ​ഹി​യി​ലെ തു​ര്‍​ക്ക്മാ​ന്‍ ഗേ​റ്റി​ല്‍ ചേ​രി​നി​ർ​മാ​ർ​ജ​ന​ത്തെ എ​തി​ർ​ത്ത പാ​വ​ങ്ങ​ളെ ലാ​ത്തി​ച്ചാ​ർ​ജും വെ​ടി​വ​യ്പും കൊ​ണ്ടാ​ണ് നേ​രി​ട്ട​ത്. നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ജൂ​ൺ 28ന് ​ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ബോം​ബെ പ​തി​പ്പി​ൽ ഒ​രു ച​ര​മ​വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചു. “ടി. ​റൂ​ത്തി​ന്‍റെ പ്രി​യ ഭ​ർ​ത്താ​വും എ​ൽ.​ഐ. ബെ​ർ​ട്ടി​യു​ടെ പി​താ​വും പ്ര​തീ​ക്ഷ​യു​ടെ​യും നീ​തി​യു​ടെ​യും സ​ഹോ​ദ​ര​നു​മാ​യ ഒ. ​ക്രേ​സി ഡി.​ഇ.​എം. ജൂ​ൺ 25ന് ​അ​ന്ത​രി​ച്ചു” ടി. ​റൂ​ത്തി​ൽ ട്രൂ​ത്തും, എ​ൽ.​ഐ. ബെ​ർ​ട്ടി​യി​ൽ ലി​ബ​ർ​ട്ടി​യും ഒ. ​ക്രേ​സി ഡി.​ഇ.​എ​മ്മി​ൽ ഡെ​മോ​ക്ര​സി​യെ​യും പ​ത്രം കു​ടി​യി​രു​ത്തി. അ​തേ ദി​വ​സം ദീ​പി​ക എ​ഡി​റ്റോ​റി​യ​ലി​നു പ​ക​രം ഒ​രു ക​വി​ത പ്ര​സി​ദ്ധീ​ക​രി​ച്ചു.

“എ​വി​ടെ മ​ന​സ് നി​ർ​ഭ​യ​മാ​യി​രി​ക്കു​ന്നു​വോ, എ​വി​ടെ ശി​ര​സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു​വോ...” എ​ന്നു തു​ട​ങ്ങി “സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ ​സ്വ​ർ​ഗ​ത്തി​ലേ​ക്ക് പി​താ​വേ എ​ന്‍റെ നാ​ടി​നെ ഉ​ണ​ർ​ത്തി​യാ​ലും” എ​ന്ന​വ​സാ​നി​ക്കു​ന്ന ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ ഗീ​താ​ഞ്ജ​ലി​യി​ലെ വ​രി​ക​ൾ. പ​ക്ഷേ, അ​തെ​ടു​ത്ത​തു ഗീ​താ​ഞ്ജ​ലി​യി​ൽ​നി​ന്ന​ല്ല. ഇ​ന്ദി​ര​യു​ടെ പി​താ​വ് നെ​ഹ്‌​റു​വി​ന്‍റെ പു​സ്ത​ക​ത്തി​ൽ​നി​ന്ന്; ‘ഒ​ര​ച്ഛ​ൻ മ​ക​ൾ​ക്ക​യ​ച്ച ക​ത്ത്’. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടു. മു​ഖ​പ്ര​സം​ഗ കോ​ളം വെ​റു​തെ​യി​ട്ടാ​ലും മ​ഹ​ദ്‌​വ​ച​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കി​യാ​ലും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും എ​ന്ന​റി​യി​ച്ചു.

പ​ത്രാ​ധി​പ​രാ​യി​രു​ന്ന ഫാ. ​കൊ​ളം​ബി​യ​ർ സി​എം​ഐ​യെ പി​ന്നീ​ട് കോ​ട്ട​യ​ത്തെ​ത്തി​യ വേ​ള​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ അ​ടു​ത്തെ​ത്തി​ക്കാ​ൻ ശ്ര​മം ഉ​ണ്ടാ​യെ​ങ്കി​ലും അ​ദ്ദേ​ഹം വ​ഴ​ങ്ങി​യി​ല്ല. വാ​രി​ക്കു​ഴി​യി​ൽ വീ​ണ ആ​ന​യു​ടെ ചി​ത്ര​ത്തി​ന്, ‘സ്വാ​ത​ന്ത്ര്യ​മേ വി​ട’ എ​ന്ന അ​ടി​ക്കു​റി​പ്പ് കൊ​ടു​ത്ത​തി​ന് പി​ഴ​യി​ട്ട​ത് അ​ന്ന​ത്തെ ല​ക്ഷം രൂ​പ. ഇ​റ്റ​ലി പി​സ​യി​ലെ ചെ​രി​ഞ്ഞ ഗോ​പു​ര​ത്തെ താ​ങ്ങി​നി​ർ​ത്തു​ന്ന​താ​യി ഭാ​വി​ക്കു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ത്തി​ന്‍റെ അ​ടി​ക്കു​റി​പ്പ്, ‘ഇ​തെ​ത്ര​നാ​ൾ’ എ​ന്നാ​യി​രു​ന്നു. പി​ഴ 25,000. ധീ​ര​ത​യ്ക്കു​ള്ള അ​വാ​ർ​ഡ്!

കോ​ൺ​ഗ്ര​സ് മ​റ​ക്ക​രു​ത്; ഇ​ന്ദി​ര അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​വ​ർ​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. 77ൽ ​അ​ന്പേ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും അ​ടു​ത്ത ത​വ​ണ ജ​നം തെ​ര​ഞ്ഞെ​ടു​ത്തു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന കാ​ല​ത്താ​ണ്. 1976ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തു​ത​ന്നെ 42-ാം ഭേ​ദ​ഗ​തി​യി​ലൂ​ടെ ഇ​ന്ദി​ര മ​തേ​ത​ര​ത്വ​വും സോ​ഷ്യ​ലി​സ​വും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കു വ​ഴു​തി​യെ​ങ്കി​ലും വീ​ഴാ​തെ തി​രി​ച്ചെ​ത്തി​യ കോ​ൺ​ഗ്ര​സ് 50-ാം വാ​ർ​ഷി​ക​ത്തി​ലെ​ങ്കി​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക് ജ​ന​ങ്ങ​ളോ​ടു മാ​പ്പു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ പ്ര​ഖ്യാ​പി​ക്കാ​ത്ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ നേ​രി​ടാ​ൻ ക​രു​ത്തേ​റു​മാ​യി​രു​ന്നു. ഇ​ന്നി​പ്പോ​ൾ പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ല്ല, ആ​ശ​ങ്ക​ക​ളു​ണ്ട്. റി​പ്പോ​ര്‍​ട്ടേ​ഴ്‌​സ് വി​ത്തൗ​ട്ട് ബോ​ര്‍​ഡേ​ഴ്‌​സി​ന്‍റെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം 151-ാം സ്ഥാ​ന​ത്ത് ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.

വി​മ​ർ​ശ​ക​രെ​യും പ്ര​തി​പ​ക്ഷ​ത്തെ​യും വേ​ട്ട​യാ​ടു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ ഓ​ർ​മി​പ്പി​ക്കു​ന്നു. ജ​ന​ങ്ങ​ൾ​ക്കും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ മ​റ​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി ഓ​ർ​മി​പ്പി​ച്ച​ത്, ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും ഹി​ന്ദു​ത്വ സം​ഘ​ങ്ങ​ൾ നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ക​യാ​ണ്. ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​ലാ​പം കെ​ട്ട​ട​ങ്ങാ​ത്ത മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കി​ല്ലെ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി.

ഭ​ര​ണ​ഘ​ട​ന​യു​ടെ കൊ​ല​പാ​ത​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന കേ​ന്ദ്രം, ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി മ​രി​ക്കു​വോ​ളം ജ​യി​ലി​ലി​ട്ട ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മ​റ​ന്നു. വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ, മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ ദു​രു​പ​യോ​ഗം, ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ൾ, ക​രി​നി​യ​മ​ങ്ങ​ൾ, ബു​ൾ​ഡോ​സ​ർ രാ​ജ്... അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നേ​യു​ള്ളൂ. കേ​ന്ദ്ര​ത്തി​ലാ​യാ​ലും സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ലും ജ​നാ​ധി​പ​ത്യ​ത്തോ​ടു ‘ക​ട​ക്ക് പു​റ​ത്ത്’ എ​ന്നു പ​റ​യു​ന്ന​തെ​ല്ലാം ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യാ​ണ്.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലെ ഒ​രു രാ​ജ​ന്‍റെ സ്ഥാ​ന​ത്ത് എ​ത്ര​യോ ‘രാ​ജ​ന്മാ​ർ’ ജ​യി​ലു​ക​ളി​ൽ കൊ​ല്ല​പ്പെ​ടു​ന്നു. പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഭി​ന്നാ​ഭി​പ്രാ​യ​ക്കാ​രെ എ​ണ്ണ​മ​റ്റ വെ​ട്ടു​ക​ളാ​ൽ തീ​ർ​ക്കു​ന്ന​തും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ എ​തി​രാ​ളി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തും ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തു​ന്ന​തു​മൊ​ക്കെ സ​ർ​വാ​ധി​പ​ത്യ​ത്തെ​യാ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. ഇ​ന്ദി​രാ​ഗാ​ന്ധി 1977 മാ​ര്‍​ച്ച് 21ന് ​അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ച്ചു. ഇ​ന്നി​പ്പോ​ൾ പി​ൻ​വ​ലി​ക്കാ​ൻ ത​ക്ക​വി​ധം ഒ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല!

ക​സേ​ര​യി​ൽ ആ​രാ​ണ് എ​ന്ന​ത​ല്ല, ജ​നാ​ധി​പ​ത്യ​മാ​ണോ ഭ​രി​ക്കു​ന്ന​ത് എ​ന്ന​താ​ണു കാ​ര്യം. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത​ല്ല, സ്വാ​ത​ന്ത്ര്യം ച​ങ്ങ​ല​യി​ലാ​ണോ എ​ന്ന​താ​ണ് തി​രി​ച്ച​റി​യേ​ണ്ട​ത്. അ​താ​ണ്, വീ​ടു​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും പു​തു​ത​ല​മു​റ​യ്ക്കു കൊ​ടു​ക്കേ​ണ്ട ജ​നാ​ധി​പ​ത്യ​ബോ​ധം. ച​രി​ത്രം ഒ​രു പ്രേ​ത​മ​ല്ല, വ​ർ​ത്ത​മാ​ന​ത്തെ വി​ശ​ക​ല​നം ചെ​യ്യാ​നും ഭാ​വി​യെ മി​ക​ച്ച​താ​ക്കാ​നു​മു​ള്ള പ്രേ​ത​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടാ​ണ്. ഈ ​മു​ഖ​പ്ര​സം​ഗ​വും അ​താ​ണ്.

Latest News

Corehub Up